കോട്ടയം അയർക്കുന്നം മറ്റക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് :  പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

അയർക്കുന്നം : അയർക്കുന്നം മറ്റക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.  മറ്റക്കര റൂട്ടിൽ  മണ്ണൂർ പള്ളി ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത്.  അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികരായ    ജോമോൻ (35) ജിസ്മി (31 )എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30 യോടെയാണ് അപകടം. വളവിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ഇരുവരും തെറിച്ചു വീണു പരുക്കേറ്റു.

Hot Topics

Related Articles