തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ അടിയം 221 നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡണ്ട് ഈ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി ബിബിൻഷാൻ – കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തി ശാഖാ പ്രസിഡണ്ട് ബാബു കുറുമഠം അധ്യക്ഷത വഹിച്ചു ശാഖാ സെക്രട്ടറി ബിജു പുത്തൻ തറ സ്വാഗതം ആശംസിച്ചു. ഡോക്ടർ കാവ്യ പ്രദീപ് ആനന്ദൻ കൊച്ചുപുരയ്ക്കൽ എന്നിവരെ യൂണിയൻ സെക്രട്ടറി ആദരിച്ചു. വനിതാ സംഘം പ്രസിഡന്റ് സുമ ചന്ദ്രൻ ഭദ്രദീപ പ്രകാശനം നടത്തി. ശാഖാ വൈസ് പ്രസിഡണ്ട് അനിൽകുമാർ പാറേച്ചിറയിൽ, യൂണിയൻ വനിതാ സംഘം കൗൺസിലർ ടീന ബൈജു വനിതാ സംഘം സെക്രട്ടറി പ്രമീള പ്രസാദ്, ധർമ്മജൻ, അജിത്ത് കാരുവള്ളി, വാസുദേവൻ, പ്രദീപ്, വിനോജ് തുടങ്ങിയവർ ആശംസകൾഅർപ്പിച്ചു. ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെയും രാജേഷ് ശാന്തിയു ടെയും മുഖ്യ ധാർമികത്വത്തിൽ മഹാഗുരു പൂജ മഹാഗണപതി ഹോമം എന്നിവയും താലപ്പൊലി ഘോഷയാത്ര ചെണ്ടമേളം പമ്പമേളം ഗുരുദേവ രഥ യാത്ര വിദേശാൽ ദീപാരാധന മഹാപ്രസാദം ഊട്ട് എന്നീ ക്ഷേത്ര ചടങ്ങുകളും ഉണ്ടായിരുന്നു.
“അടിയം ഗുരുദേവക്ഷേത്ര പ്രതിഷ്ഠാവാർഷികം നടത്തി
Previous article

