ഫോട്ടോ:യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ മറവൻതുരുത്തിൽ വോട്ട് അഭ്യർഥിക്കുന്നു
Advertisements
വൈക്കം: യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ മറവൻതുരുത്തിൽ പര്യടനം നടത്തി. കടകൾ, വ്യവസായ ശാലകൾ, സർക്കാർ ഓഫീസുകൾ, സ്‌കൂൾ, ആശുപത്രി, തൊഴിലുറപ്പ് കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻന്റ് മോഹൻ. കെ. തോട്ടുപുറം, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. സിയാദ്ബഷീർ, എൻ.സി.തോമസ്, ആർ.അനീഷ്, പഞ്ചായത്തംഗങ്ങളായ ധന്യാ സുനിൽ, ബിന്ദു പ്രദീപ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

