ഫോട്ടോ : ടി വി പുരം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ കെ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം : വൈക്കം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി പ്രദീപിന്റെ വിജയം ഉറപ്പാക്കാൻ
ടി വി പുരം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. ടി വി പുരം കവലയിൽ ചേർന്ന കൺവെൻഷൻ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ കെ രഞ്ജിത് ഉദ്ഘാടനം ചെയ്തു. സിപിഐഎം വൈക്കം ഏരിയാ കമ്മിറ്റിയംഗം കെ കെ ശശികുമാർ അദ്ധ്യക്ഷനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ കവിതാ റെജി, ഇ എൻ സാലിമോൻ, ടി വി പുരം നോർത്ത് ലോക്കൽ സെക്രട്ടറി എസ് അനീഷ്, സിപിഐ മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ്, എം എസ് രാമചന്ദ്രൻ, ടി വി പുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബിജു, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, കേരളാ കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡന്റ് ടെൽസൺ തോമസ്, സിപിഐ ടി വി പുരം സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ അനിൽകുമാർ, നോർത്ത് ലോക്കൽ സെക്രട്ടറി കെ വി നടരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ;
ഇ എൻ സാലിമോൻ (പ്രസിഡന്റ് )
കെ വി നടരാജൻ (സെക്രട്ടറി )
എം എസ് രാമചന്ദ്രൻ (ട്രഷറർ)

