പിക്കിൾ ബോളിനെ വരവേറ്റ് കൊച്ചി; ‘ക്വീൻ ഓഫ് അറേബ്യൻ സീ’ ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം!

കൊച്ചി:കൊച്ചിയുടെ കായിക ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ‘ക്വീൻ ഓഫ് അറേബ്യൻ സീ’ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിന് എളംകുളം ചിലവനൂരിൽ ഗംഭീര തുടക്കമായി. പിക്ക്ലേഴ്സ് ഹബ്ബിന്റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള റാലി ലാബ്‌സിൽ സംഘടിപ്പിച്ച ഈ കായിക മാമാങ്കം പ്രശസ്ത മോഡലും നടിയുമായ റിതു മന്ത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യത്തെ ഏഴ് ഇൻഡോർ സിന്തറ്റിക് കോർട്ടുകളുള്ള വേദിയിൽ ദേശീയ താരങ്ങളും കായിക പ്രേമികളും അണിനിരന്നപ്പോൾ കൊച്ചി ഇതുവരെ കാണാത്തൊരു സ്പോർട്സ് ഫെസ്റ്റിവലിനാണ് സാക്ഷ്യം വഹിച്ചത്.

Advertisements

ലോകമെമ്പാടും വൻ തരംഗമായി മാറുന്ന പിക്കിൾ ബോൾ വെറുമൊരു കായിക വിനോദമല്ല, മറിച്ച് ഒരു ലൈഫ് സ്റ്റൈൽ സ്പോർട്സ് കൂടിയാണ്. ടെന്നീസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയുടെ ഏറ്റവും മികച്ച ഘടകങ്ങൾ സംയോജിപ്പിച്ചാണ് പിക്കിൾ ബോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ ഗെയിം, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നെഞ്ചിലേറ്റി കഴിഞ്ഞു. പരിക്കേൽക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവർക്ക് ഹൃദയാരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താൻ ഏറ്റവും അനുയോജ്യമായ വിനോദമാണിത്.ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ കായിക വിനോദമായി പിക്കിൾ ബോൾ മാറിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ ഇതിനകം തന്നെ തരംഗമായ ഈ കളി കൊച്ചിയിലെ കായിക സംസ്കാരത്തിന് പുതിയൊരു ദിശാബോധം നൽകും എന്നതിൽ സംശയമില്ല എന്നും സംഘാടകർ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ ദേശീയ നിലവാരമുള്ള താരങ്ങളുടെ പോരാട്ടങ്ങൾ കാണികൾക്ക് ആവേശകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. മത്സരങ്ങൾക്കപ്പുറം കുടുംബങ്ങൾക്കായി പ്രത്യേകം ഒരുക്കിയ സെഷനുകൾ പരിപാടിയുടെ മാറ്റ് കൂട്ടി. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിനും പിക്കിൾബോൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. റാലി ലാബ്‌സിലെ അത്യാധുനിക സിന്തറ്റിക് കോർട്ടുകളിൽ തുടക്കക്കാർക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന സെഷനുകൾ പുതിയ കളിക്കാരെ ഈ വിനോദത്തിലേക്ക് ആകർഷിച്ചു.പിക്കിൾബോൾ ആരോഗ്യത്തിനും ക്ഷേമത്തിനും എന്ന ലക്ഷ്യത്തോടെ പിക്ക്ലേഴ്സ് ഹബ്ബ് ഒരുക്കിയ ഈ ടൂർണമെന്റ് കൊച്ചിയുടെ കായിക വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

Hot Topics

Related Articles