കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഉടമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം; സ്ഥലത്ത് തടിച്ച് കൂടി നാട്ടുകാർ; കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി

കോട്ടയം: തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഉടമയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സംശയം. ഇന്ദ്ര്പ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും , ഭാര്യ ഡോ.മീര എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയം. രാവിലെ വീട്ടിൽ എത്തിയ ജോലിക്കാരിയാണ് വീട് തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇവരുടെ മകൻ മരിച്ചിരുന്നു. വിജയകുമാറും ഭാര്യയും മാത്രമാണ് വീടിനുള്ളിലുണ്ടായിരുന്നത്. മകൾ അമേരിക്കയിലാണ്. സംഭവത്തിൽ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles