കാഞ്ഞിരം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്ക : മന്ത്രി വാസവൻ ഇടപെടണം: യുഡിഎഫ് മണ്ഡലം കമ്മിറ്റി ധർണ നടത്തി 

കാഞ്ഞിരം : സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിച്ച്  കാലാവധി കഴിഞ്ഞ നിക്ഷേപകരുടെ പണവും ,    ജി ഡി സി എസ്സിൽ  നിക്ഷേപിച്ച്  കാലാവധി കഴിഞ്ഞവരുടെ പണവും തിരികെ ലഭിക്കുന്നതിന് സഹകരണ മന്ത്രി വി എൻ വാസവൻ ഇടപെടണമെന്നും നിക്ഷേപകരുടെ യോഗം അടിയന്തരമായി വിളിച്ചു കൂട്ടി അവരുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് പടിക്കൽ ധർണ നടത്തി   യുഡിഎഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അധ്യക്ഷത വഹിച്ചു  ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്  ഉദ്ഘാടനം ചെയ്തു . കുഞ്ഞ് ഇല്ലംപള്ളി, ജി ഗോപകുമാർ, പ്രിൻസ് ലൂക്കോസ്, ഷബീർ ഷാജഹാൻ,സുമേഷ് കാഞ്ഞിരം,കെ സി മുരളികൃഷ്ണൻ,അജി കൊറ്റമ്പടം,റൂബി ചാക്കോ,അനിൽ മലരിക്കൽ,ചെങ്ങളം രവി,ബിനു ചെങ്ങളം,അലി വട്ടത്തറ,വിഎ വർക്കി,സക്കീർ ചങ്ങമ്പള്ളി,പി കെ പൊന്നപ്പൻ, എ എ വേലു,രാജൻ തലത്തോട്ടിൽ,ടി എ കബീർ,ഷുക്കൂർ വട്ടപ്പള്ളി,അഷ്റഫ് ചാരത്തറ,ജോസ് ചേരിക്കൽ,പി എൻ ഹരിദാസ് എന്നിവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.