കോട്ടയം : 2214-ാം നമ്പര്‍ പൂവന്‍തുരുത്ത് എന്‍. എസ്. എസ്. കരയോഗവും 1729-ാം നമ്പര്‍ എന്‍. എസ്. എസ്. വനിതാസമാജവും ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ജൂലൈ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് പൂവന്‍തുരുത്ത് എന്‍. എസ്. എസ്. കരയോഗം ഹാളില്‍ നടക്കും. കോട്ടയം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനും എന്‍. എസ്. എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഇതു സംബന്ധിച്ചു കരയോഗമന്ദിരത്തിൽ പ്രസിഡന്റ് ഡോ. ടി. എൻ പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി മുരളീധരൻനായർ, വനിതാസമാജം പ്രസിഡന്റ് ആർ. ജയശ്രീ, സെക്രട്ടറി ശാന്താമുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമ്പിന്റെ പ്രത്യേകതകള്‍ നേത്ര സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും പരിശോധന, വിദഗ്ദ്ധ ഡോക്ടര്‍മാര്‍, പരിചയ സമ്പന്നരായ ഒപ്‌ടോമെട്രിസ്റ്റ് എന്നിവരുടെ സേവനം. ആവശ്യമായ രോഗികള്‍ക്ക് സൗജന്യമരുന്ന് വിതരണ തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് 30 ദിവസം വരെ സൗജന്യ രജിസ്‌ട്രേഷന്‍ മിതമായ നിരക്കില്‍ തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നു. KASP/AB PMJAY/ഗവ. ആരോഗ്യ ഇന്‍ഷുറന്‍സ്/മെഡിസെപ് പദ്ധതിയില്‍ അംഗമായവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ആനുകൂല്യത്തിന് നിലവിലുള്ള ഇന്‍ഷുറന്‍സ്n കാര്‍ഡ് കൊണ്ടുവരണം. കണ്ണ് പരിശോധിച്ച് കണ്ണട നിര്‍ദ്ദേശിക്കുന്നര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണട ലഭിക്കുന്നതാണ്.