കാൽനടപോലും നടക്കാൻ കഴിയാതെ കൊടികുത്തി – കല്ലുകീറി റോഡ്

മുണ്ടക്കയം: ദേശീയപാതയിൽ നിന്നും കൊടികുത്തി പള്ളി വഴി പൂലൂർക്കാവിന് ഒരു എഴുപ്പ വഴിയുണ്ട്. പക്ഷേ, ഇൗ വഴി നശിക്കുന്നു

Advertisements

 കൽകൂട്ടങ്ങളും, കുഴികളും  നിറഞ്ഞ വഴിയിൽ വാഹനങ്ങളിൽ എത്തിയാൽ അപകടവും, കേടുപാടുകളും ഉറപ്പാണ്. ഇവയെല്ലാം സഹിച്ചും ദുരിത യാത്ര നടത്തുന്ന പ്രദേശവാസികൾ ദുരിതത്തിൽ ആയിരിക്കുവാണ്‌ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെട്ട റോഡ് നാളുകളായി ഇൗ നിലയിലാണു. ഇതുവഴി കുറച്ചു സഞ്ചരിച്ചു കഴിഞ്ഞാൽ റോഡ് ഉണ്ടോ എന്ന് വരെ തോന്നി പോകുന്ന അവസ്ഥ. ടാറിങ് ഉള്ള സ്ഥലങ്ങളിൽ വലിയ കുഴികൾ നിറഞ്ഞു. മഴ പെയ്തതോടെ അവയിൽ വെള്ളം കെട്ടി കിടക്കുന്നു. ചിലയിടത്ത് മെറ്റിലുകൾ ഇളകി മാറി പുതുതായി വെട്ടി റോഡ് പോലെ കിടക്കുന്നു. ഇറക്കം ഉള്ള സ്ഥലങ്ങളിൽ ഇരു ചക്ര വാഹന യാത്രക്കാരെ വീഴിക്കാൻ കല്ലു കീറി റോഡിൽ കല്ലുകൾ നിറഞ്ഞു കഴിഞ്ഞു. 

രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചാൽ ഇവിടെ പരിഹാരമാകും. പക്ഷേ, രണ്ട് വർഷങ്ങളിൽ അധികമായി തുടരുന്ന പരാതികൾക്കും നാട്ടുകാരുടെ അപേക്ഷകൾക്കും മേൽ അധികൃതർ ഇതുവരെ കണ്ണു തുറന്നിട്ടില്ല. എംഎൽഎ, എംപി, തുടങ്ങി എല്ലാ ജനപ്രതിനിധികൾക്കും  നാട്ടുകാർ തന്നെ നിവേദനങ്ങൾ പലത് നൽകി കഴിഞ്ഞു. തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഉടനെ ശരിയാക്കാം എന്ന വാക്ക് മാത്രം പറഞ്ഞ് അധികൃതർ ഒഴിയുന്ന സാഹചര്യവും നിലനിൽക്കുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ള ആളുകളുടെ യാത്ര ഇപ്പോൾ ദുരിതത്തിലാണ്. ഇനിയും ഇതുവഴി ദുരിതയാത്ര തുടരാൻ ജനങ്ങൾക്കു കഴിയില്ല. അടിയന്തര നടപടികൾ ഉണ്ടാവണം എന്നാണ് നാട്ടുകാർ പറയുന്നത് 

Hot Topics

Related Articles