യാത്രക്കാരുടെ എണ്ണം കൂടി; 12 അധിക ട്രിപ്പുകളുമായി കൊച്ചി മെട്രോ; തിരക്കുള്ളപ്പോൾ 7 മിനിറ്റ് ഇടവേളയിൽ സർവീസ്

കൊച്ചി : യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏർപ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്കും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം. രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂള്‍ വരുന്നത്. ഈ സമയങ്ങളില്‍ ഏഴ് മിനിട്ട് ഇടവേളകളില്‍ ട്രെയിനുകള്‍ സർവ്വീസ് നടത്തും.

Advertisements

Hot Topics

Related Articles