ദേശീയപാതയിൽ കൊടകരയ്ക്ക് സമീപം ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടത് മൂന്ന് മണിക്കൂർ

കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള ദീർഘദൂര യാത്രക്കാർ ഇത് മൂലം പ്രതിസന്ധിയിലായി. ചോളത്തിന്റെ തണ്ടുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

Hot Topics

Related Articles