ലോക്‌സഭാ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു 

കുറവിലങ്ങാട് : ലോകസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു . ‘കോട്ടയം പാർലമെൻ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം കുറവിലങ്ങാട് ദേവമാതാ കോളേജിൽ ആരംഭിച്ചു .കടുത്തുരുത്തി നിയോജക മണ്ഡല അടിസ്ഥാനത്തിൽ ബൂത്ത് തിരിച്ചുള്ള ഉപകരണങ്ങളുടെ വിതരണമാണ് തുടങ്ങിയത്.  സാധനങ്ങൾ ഏറ്റുവാങ്ങുന്നതിനായി 500 ൽ അധികം പോളിഗ് ഉദ്യോഗസ്ഥരും 100 ലധികം പോലീസ് ഓഫീസർമാരും സന്നിഹിതരാണ് കോട്ടയം ജില്ലാ കളക്ടർ വിതരണം നിരീക്ഷിക്കാൻ എത്തിയിരുന്നു. പോളിംഗ് സാമഗ്രികൾകൊണ്ടുപോകുന്ന വാഹനങ്ങളിൽ ജീപി എസ് സംവിധാനമടക്കമുള്ള കാനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ:-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ – സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ പാലാ.

കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്.

വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കം.

ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ.

കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം.

പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം.

ചങ്ങനാശേരി(മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരി.

കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി.

പൂഞ്ഞാർ(പത്തനംതിട്ട മണ്ഡലം) – സെന്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി.

Hot Topics

Related Articles