കോട്ടയം നഗരമധ്യത്തിൽ കോടിമത പാലത്തിൽ നിന്നും യുവാവ് വെള്ളത്തിൽ ചാടി; തിരച്ചിൽ നടത്തി പൊലീസും അഗ്നിരക്ഷാ സേനയും

കോട്ടയം: നഗരമധ്യത്തിൽ കോടിമത പാലത്തിൽ നിന്നും യുവാവ് വെള്ളത്തിൽ ചാടി. കൊടൂരാറ്റിലേയ്ക്കാണ് യുവാവ് ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോടിമത ഭാഗത്തു വച്ചാണ് ചുവന്ന ഷർട്ട് ധരിച്ച യുവാവ് വെള്ളത്തിലേയ്ക്കു ചാടിയത്. ഇയാൾ വെള്ളത്തിലേയ്ക്കു ചാടുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. വെസ്റ്റ് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിലേയ്ക്കു ചാടിയ യുവാവിനെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിട്ടുണ്ട്.

Advertisements

Hot Topics

Related Articles