കൊടുങ്ങൂർ : ഒന്നാമത് കൊടുങ്ങൂർ ഗണേശോത്സവത്തിന്റെ ആലോചനായോഗം കൊടുങ്ങൂർ ദേവീക്ഷേത്ര ഉപദേശക സമിതി പ്രെസിഡന്റ് ശ്രീ ബി രഘു രാജിന്റെ അധ്യക്ഷതയിൽ ക്ഷേത്ര മതപാഠശലാ ഹാളിൽ ചേർന്നു. ആഗസ്റ്റ് 18 ന് വെള്ളിയാഴ്ച ആരംഭിച്ച ആഗസ്റ്റ് 20 ഞായറാഴ്ച വൈകീട്ട് ഘോഷയാത്രയോട് കൂടി ക്ഷേത്ര ചിറയിൽ ഗണേശ വിഗ്രഹ നിമഞ്ചനം നടത്താൻ യോഗത്തിൽ തീരുമാനിച്ചു . ഭജന, മത പ്രഭാഷണം എന്നിവ ആഗസ്റ്റ് 18,19,20 തീയതികളിൽ ഗണേഷ് ഉത്സവ വേദിയിൽ ഉണ്ടായിരിക്കും.
സ്വാഗതാസംഘം രക്ഷാധികാരിയായി ശ്രീമതി പ്രജ്ഞാനാനന്ദ തീർത്ഥ പദസ്വാമികളെ തെരഞ്ഞെടുത്തു. ചെയർമാൻ ബി രഘു രാജ് ജനറൽ കൺവീനർ വി എൻ മനോജ് പബ്ലിസിറ്റി കൺവീനർ കെ എസ് ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗണേശോത്സവത്തിന്റെ വിജയത്തിനായി 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ക്ഷേത്രപദേശ സമിതി അംഗം ശ്രീ ഇ എസ് രാധാകൃഷ്ണൻ നായർ സ്വാഗതവും ശ്രീ രാജഗോപാൽ നന്ദിയും പറഞ്ഞു.