ഖാനയെ തകർത്ത് കൊളംബിയ ; ആഫ്രീക്കൻ കരുത്ത് ലോകകപ്പിൽ നിന്ന് പുറത്തേയ്ക്ക് ; കൊളംബിയ പ്രീക്വാർട്ടറിൽ 

മയാമി : ഘാനയെ 1-0 എന്ന സ്‌കോറിന് തകര്‍ത്ത് കൊളംബിയ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. 14-ാം മിനിറ്റില്‍ ജോണ്‍ ഏരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. റൗണ്ട് ഓഫ് 32-ലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് കൊളംബിയ പുറത്തെടുത്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച്‌ ആധിപത്യം പുലര്‍ത്താനും, പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴാതെ കാക്കാനും അവര്‍ക്ക് സാധിച്ചു.

Advertisements

സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയയുടെ ഉറച്ച പ്രതിരോധനിര അവരെ തടഞ്ഞുനിര്‍ത്തി. മത്സരത്തില്‍ ഉടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചെങ്കിലും, ആദ്യ പകുതിയില്‍ നേടിയ ആ ഒരേയൊരു ഗോള്‍ കൊളംബിയക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിക്കൊടുത്തു. ഈ വിജയത്തോടെ ഫിഫ ലോകകപ്പ് 2026-ന്റെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായും കൊളംബിയ മാറി. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.

Hot Topics

Related Articles