കൊല്ലാട് രണ്ടാം വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം; കൊല്ലാട് പമ്പ് ഹൗസിൽ പ്രതിഷേധവുമായി എത്തി കൗൺസിലറും നാട്ടുകാരും

കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കൊല്ലാട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ. കൊല്ലാട് രണ്ടാം വാർഡ് പ്രദേശത്ത് ദിവസങ്ങളോളമായി വെള്ളമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് നാട്ടുകാർ രംഗത്ത് എത്തിയത്. കൊല്ലാട് പമ്പ് ഹൗസിൽ നിന്നാണ് പ്രദേശത്തേയ്ക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ, ദിവസങ്ങളായി ഇവിടേയ്ക്ക് വെള്ളം എത്തിക്കാൻ വേണ്ട നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്നാണ് പഞ്ചായത്തംഗം മഞ്ജുഷ ടീച്ചറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പമ്പ് ഹൗസിൽ എത്തി പ്രതിഷേധിച്ചത്. അടിയന്തരമായി കുടിവെള്ള വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisements

Hot Topics

Related Articles