കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

കോട്ടയം: എന്നും ചിരികളികളോടെ നാട്ടിൽ നിറഞ്ഞു നിന്ന പ്രിയകലാകാരനോട് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. തൃശൂരിൽ വാഹനാപകടത്തിൽ മരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയ്ക്കാണ് വാകത്താനവും നാടും നാട്ടുകാരും ചേർന്നു വിട നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ അന്തിമോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നിരിക്കുന്നത്. നേരത്തെ വീട്ടിലും സ്‌കൂളിലും പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാർ ഒന്നിച്ചെത്തി കണ്ണീരോടെ വിട നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചത്.

Advertisements

രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്നു എം.ജി യുപി സ്‌കൂളിൽ മൃതദേഹം എത്തിച്ചു. തുടർന്ന്, എംജി യുപി സ്‌കൂളിൽ നിന്ന് വിലാപയാത്രയായാണ് ക്ലാനാനായ പള്ളി ഓഡിറ്റോറിയത്തിലേയ്ക്കു മൃതദേഹം എത്തിച്ചിരിക്കുന്നത്. പള്ളി ഓഡിറ്റോറിയത്തിനു മുന്നിലെത്തിച്ച സഭാ ബിഷപ്പും അധികൃതരും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് പൊതുദർശനത്തിന് വച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലത്തു നിന്നെത്തി വാകത്താനത്തിന്റെ പ്രിയപുത്രനായി മാറിയ സുധിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ടിവി താരങ്ങൾ അടക്കം സുധിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. പ്രിയപ്പെട്ട കലാകാരന് അന്തിമയാത്ര നൽകാനാണ് പല സ്റ്റേജുകളിലും ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ വാകത്താനത്ത് എത്തിയത്. ഫ്‌ളവേഴ്‌സ് ടിവിയിലെ പരിപാടികളിൽ ഒന്നിച്ചുണ്ടായിരുന്ന താരങ്ങൾ അടക്കം ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കുന്നുണ്ട്.

നിയന്ത്രിക്കാനാവാത്ത ജനാവലിയാണ് പ്രിയ താരത്തെ അവസാനമായി കാണുന്നതിനായി ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ കർശനമായ ഇടപെടലുകളാണ് ഒടുവിൽ ഇവിടെ നടത്തിയത്. ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Hot Topics

Related Articles