കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ യാഡ് നിര്‍മാണം; മന്ത്രി ആന്റണി രാജു തിങ്കളാഴ്ച ഇന്ന് ഉദ്ഘാടനം ചെയ്യും

കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ യാഡ് നിര്‍മാണം
ഗതാഗത മന്ത്രി ആന്റണി രാജു തിങ്കളാഴ്ച ഇന്ന് ഉദ്ഘാടനം ചെയ്യും.
ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് യാഡ് നിര്‍മ്മിക്കുന്നത്. കോന്നി ചന്ത മൈതാനിയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തുകയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ക്ഷണിക്കപ്പെട്ടവര്‍ മാത്രം പങ്കെടുത്തായിരിക്കും ഉദ്ഘാടന ചടങ്ങ് നടത്തുക.
എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം യാഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ഫണ്ട് അനുവദിച്ച് നല്കുകയായിരുന്നു. ചടങ്ങില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ. വി. നായര്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles