കോട്ടയം അയർക്കുന്നത്ത് നരിമറ്റത്ത് കുളത്തിൽ വീണ് യുവാവ് മരിച്ചു : മരിച്ചത് രാത്രി കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം നീന്താൻ ഇറങ്ങിയ തിരുവഞ്ചൂർ സ്വദേശി

കോട്ടയം : കോട്ടയം അയർക്കുന്നത്ത് നരിമറ്റത്ത് കുളത്തിൽ വീണ് യുവാവ് മരിച്ചു. അർദ്ധരാത്രിയ്ക്ക് ശേഷം സുഹൃത്തുക്കൾക്ക് ഒപ്പം കുളത്തിൽ നീന്താൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. തിരുവഞ്ചൂർ മടുക്കാനിയിൽ വിജയകുമാറിൻ്റെ മകൻ വൈശാഖ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് വൈശാഖും രണ്ട് സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. നീന്തുകയായിരുന്ന വൈശാഖിനെ ഇടയ്ക്ക് വച്ച് വെള്ളത്തിൽ മുങ്ങി കാണാതായി. തുടർന്ന്, സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് , ഇവർ വിവരം അയർക്കുന്നം പൊലീസിലും , അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. തുടർന്ന് , അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിന് ഒടുവിൽ രാത്രി രണ്ടരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം രാത്രി തന്നെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വൈശാഖിന് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ അയർക്കുന്നം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു. മൂന്ന് യുവാക്കളും മദ്യത്തിൻ്റെയും കഞ്ചാവിൻ്റെയും ലഹരിയിലായിരുന്നതായി പൊലീസ് സംഘം പറഞ്ഞു. പിടികൂടിയ യുവാക്കളുടെ പക്കൽ നിന്നും കഞ്ചാവും കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു സംഭവത്തിൽ പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisements

Hot Topics

Related Articles