വൈക്കത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ഫോക്സോ കേസ്

വൈക്കം:വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആറു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ18തികയാത്ത ആൺകുട്ടിക്കെതിരെ കേസ്. വൈക്കത്തെ ഉൾപ്രദേശത്ത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്.
മാതാവും പെൺകുട്ടിയും മാതാവിൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിലായിരുന്നു പെൺകുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് യുവതിയും മകളും സുഹൃത്തിൻ്റെ വീട്ടിലാണ് നാളുകളായി താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അമ്മയുടെ സുഹൃത്തിൻ്റെ മകളെ ആൺകുട്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഏതാനും മാസം മുമ്പ് ഇതേ ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലും പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ആൺ കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles