കോത്തല ജി വി എച്ച് എസ് എസ്സിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് സമ്മോഹനം2026 സംഘടിപ്പിച്ചു

എസ് എൻ പുരം : കോത്തല ജി വി എച്ച് എസ് എസ്സിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് സമ്മോഹനം 2026 എന്ന പേരിൽ ഫെബ്രുവരി 6,7,8 തീയതികളിൽ സംഘടിപ്പിച്ചു.

Advertisements
വാർഡ് കൗൺസിലർ നിതീഷ് മോൻ പി പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് റെജി എസ് സ്വാഗതവും, ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി പദ്ധതി വിശദീകരണവും, കോർഡിനേറ്റർ അജിത പി ജി നന്ദിയും പറഞ്ഞു. 

   പത്തനംതിട്ട ഒറിജിനൽസ് ഓർക്കെസ്ട്രാ ട്രൂപ്പിലെ ഗായകനും പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് മുൻ മെമ്പറുമായ അനീഷ് പന്താക്കലിന്റെ നടൻപാട്ടു ശില്പശാലയിലൂടെ സെഷൻ ആരംഭിച്ചു. നാടിന്റെ പാട്ടായ നാടൻ പാട്ടിന്റെ ചരിത്രത്തേക്കുറിച്ചും വളർച്ചയെക്കുറിച്ചും പാട്ടിലൂടെ കുട്ടികൾക്ക് അറിവ് പകരുന്നതായിരുന്നു ശില്പശാല.

പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഷാജി വാസൻ നയിച്ച ചിത്രരചനാ സെഷൻ കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. സോഷ്യൽ സർവീസ് സ്കീമിന്റെ ഏഴ് മേഖലകളുമായി ബന്ധപ്പെടുത്തി സ്കൂൾ ഭിത്തിയിൽ ഷാജി വാസന്റെ നേതൃത്വത്തിൽ കുട്ടികൾ ചിത്രങ്ങൾ വരച്ചു.

 പ്രകൃതി പഠനത്തിന്റെ ഭാഗമായി വൈകിട്ട് സമീപത്തുള്ള മാതൃമല ഇക്കോ സ്പോട്ട് സന്ദർശിച്ചു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രഭാതനടത്തവും, ഗൃഹസന്ദർശനവും കുട്ടികൾ ഏറെ ആസ്വദിച്ചു.

 വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജിൽ ഇന്ത്യൻ ലാംഗ്വേജസ് വിഭാഗം റിട്ടയേർഡ് മേധാവി ഡോ ഭാനു അശോക് നയിച്ച മോട്ടിവേഷണൽ സെഷൻ കുട്ടികളിൽ മാനസിക സംഘർഷങ്ങൾ  തരണം ചെയ്ത് മുന്നോട്ട് പോകുവാനുള്ള പോസറ്റീവ് എനർജി നിറയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. 
     ചെറിയ വ്യായാമങ്ങളിലൂടെയും, ശരിയായ ജീവിത ചര്യകളിലൂടെയും മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്ന ടിപ്സുകൾ കുട്ടികൾക്ക് നൽകാൻ ഡോ മിനി എബ്രഹാം, ഡോ മിനീസ് അലർജി ക്ലിനിക്, പള്ളിക്കത്തോട് എടുത്ത സെഷന് സാധിച്ചു. 

   എം പി ടി എ അംഗമായ ലക്ഷ്മി പ്രസാദ് കുട്ടികൾക്ക് പേപ്പർക്രാഫ്റ്റ്, വേസ്റ്റ് സാധനങ്ങൾ കൊണ്ടുള്ള ഉത്പന്നങ്ങൾ, തുന്നൽ എന്നീ മേഖലകളിൽ ഹാൻഡ്‌സ് ഓൺ പരിശീലനം നൽകി. 

    സമാപന യോഗത്തിൽ, 

തങ്ങളുടെ ജീവിതത്തിലെ ആദ്യ ക്യാമ്പ് അനുഭവങ്ങൾ കുട്ടികൾ സന്തോഷത്തോടെ പങ്ക് വച്ചു.ഒരുമിച്ചുള്ള ഭക്ഷണവും, താമസവും കുട്ടികൾക്ക് എന്നും സൂക്ഷിക്കുവാനുള്ള ഒരുപിടി നല്ല ഓർമ്മകൾ നൽകി. ക്യാമ്പ് വൈകിട്ട് അഞ്ച് മണിക്ക് സമാപിച്ചു.

Hot Topics

Related Articles