പഞ്ചായത്ത് ജീപ്പിന്റെയും ഓട്ടോയുടെയും തൊട്ടു മുൻപിൽ മരം മറിഞ്ഞു വീണു; പനച്ചിക്കാട് പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ഉൾപ്പെടെ വാഹനയാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

കൊല്ലാട് : കൊല്ലാട് – പുതുപ്പള്ളി റോഡിൽ പാറയ്ക്കൽ കടവിൽ റോഡിലേയ്ക്ക് വീണ മരത്തിനടിയിൽ പെടാതെ വാഹന യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം.  ജൂലൈ അഞ്ച് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടുകൂടി റോഡിന്റെ ഒരു വശത്തു നിന്ന വലിയ അക്കേഷ്യ മരം റോഡിനു കുറുകേ വീഴുകയായിരുന്നു. സദനം സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാങ്ങാനത്തെ ഹോർട്ടി കോർപ്പിന്റെ കടയിൽ നിന്നും പച്ചക്കറി വാങ്ങി വരികയായിരുന്നു ജീവനക്കാർ. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി ആർ       ബിന്ദുമോനും ക്ലർക്ക് അജിമോൻ വി കോരയും ഡ്രൈവർ പി പി ബിജുമോനും സഞ്ചരിച്ച ജീപ്പും ഒരു  ഓട്ടോ റിക്ഷയും അതിലെ യാത്രക്കാരുമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. 

Advertisements

അമ്പാട്ടു കടവിൽ റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചതിനാൽ പാറയ്ക്കൽകടവ് വഴി പരുത്തുംപാറയിലെത്തുവാനാണ് വാഹനം വഴി തിരിച്ചുവിട്ടത്. തൊട്ടു മുൻപിൽ മരം വീണതിനെ തുടർന്ന് പിന്നീട് തിരികെ ഞാലിയാകുഴിയിലെത്തിയാണ് ഇവർ യാത്ര തുടർന്നത്.

Hot Topics

Related Articles