കോട്ടയം : എംസി റോഡിൽ നാഗമ്പടം മേൽപ്പാലത്തിൽ നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ച് കയറി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും യാത്രക്കാർ രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു അപകടം. എം സി റോഡിൽ കോട്ടയം ടൗൺ ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന കാറിൽ വന്ന യാത്രക്കാർ കാറിനുള്ളിലുണ്ടായിരുന്ന സാധനങ്ങളുമായി പിന്നാലെ എത്തിയ കാറിൽ കയറി രക്ഷപെട്ടതായി നാട്ടുകാർ ആരോപിക്കുന്നു. അപകടത്തെ തുടർന്ന് പോലീസ് സംഘവും സ്ഥലത്തെത്തി. സമൂഹത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു .
Advertisements