കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ തമാത്ത് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എൻ ഇ എസ് ബ്ലോക്ക്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, അഴകാത്തുപടി , ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുകടിയിൽ ട്രാൻസ് ഫോർമറിൽ നാളെ രാവിലെ 11 മണി മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles