വാകത്താനം ഞാലിയാകുഴി ജംഗ്ഷൻ സുരക്ഷിതമാക്കാൻ കർമ്മ പദ്ധതിയുമായി പോലീസ് ; പൊതുജനങ്ങളുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എസ് എച്ച് ഒയുടെ നേതൃത്വത്തിൽ യോഗം : യോഗം ചേരുക സെപ്റ്റംബർ 25 ബുധനാഴ്ച

കോട്ടയം :  ഭാഗത്താനും ഞാലിയാകുഴി ജംഗ്ഷനിൽ വാഹന യാത്രക്കാരുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി വാകത്താനം പോലീസ്. വാകത്താനം ഞാലിയാകുഴി  ജംഗ്ഷനിൽ എത്തി ചേരുന്ന പൊതുജനങ്ങളുടെയും  വാഹനങ്ങളുടെയും സുരക്ഷയ്ക്ക് ആവശ്യമായ  ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്. സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് നാലിന് വാകത്താനം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ  യോഗം ചേരുന്നത്. ജനപ്രതിനിധികളും , വ്യാപാരി വ്യവസായി പ്രതിനിധികളും,  ആട്ടോ , ടാക്സി , ബസ് , തൊഴിലാളികളും ഉടമകളും , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കെഎസ്ആർടിസി , കെഎസ്ഇബി , പിഡബ്ല്യുഡി , ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വാകത്താനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ് യോഗത്തിന് നേതൃത്വം നൽകും. 

Advertisements

Hot Topics

Related Articles