വോട്ടെണ്ണൽ : തപാൽ വോട്ടുകളുടെ സ്‌ട്രോങ് റൂം തുറന്നു; വോട്ടെണ്ണൽ തുടങ്ങുന്നു 

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നാട്ടകം ഗവ. കോളജിലെ തപാൽ വോട്ടുകൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂം തുറന്നു. തെരഞ്ഞെടുപ്പ് നിരീക്ഷകർ, വരണാധികാരി, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു. തപാൽ വോട്ടുകൾ 50 എണ്ണം വീതമുള്ള കെട്ടുകളായി തിരിക്കും. ഒരു മേശയിൽ 500 വോട്ടുകളാണ് എണ്ണുക.

Advertisements

പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്.) എണ്ണുന്നതിനായി 31 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്.

Hot Topics

Related Articles