നാട്ടകം പുത്തൻ ചന്തയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക് : അപകടത്തിൽ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല

കോട്ടയം : എം സി റോഡിൽ നാട്ടകം പുത്തൻ ചന്തയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് ഓടയിൽ വീണ സ്കൂട്ടർ യാത്രക്കാരനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല. പത്തനാപുരത്ത് നിന്നും കോട്ടയത്തിന് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ സമീപത്തെ ഓടയിലാണ് വീണത്. ഓടി കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

Advertisements

Hot Topics

Related Articles