കോട്ടയം മൂലവട്ടത്തെ വർക്ക് ഷോപ്പ് വിവാദം :  നഗരസഭയുടെ സ്ഥലം കയ്യേറിയവർക്കെതിരെ വാർത്ത എഴുതിയ ജാഗ്രതാ ന്യൂസ് ലൈവിന് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വാർഡ് കൗൺസിലർ ഷീന ബിനു പൊലീസ് സ്റ്റേഷനിൽ : അനധികൃത ഇടപെടൽ പുറത്ത് കൊണ്ടു വന്നതോടെ ജാഗ്രത ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ നീക്കം 

കോട്ടയം : മൂലവട്ടത്തെ വർക്ക് ഷോപ്പ് വിവാദത്തിൽ നഗരസഭയുടെ സ്ഥലം കയ്യേറിയവർക്ക് എതിരെ വാർത്ത എഴുതിയ ജാഗ്രതാ ന്യൂസ് ലൈവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി നഗരസഭ 31 ആം വാർഡ് കൗൺസിലർ ഷീന ബിനു. മൂലവട്ടം തൃക്കയിൽ ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന അനധികൃത വർക്ക് ഷോപ്പ് നഗരസഭ നോട്ടീസ് നൽകിയിട്ടും പൊളിച്ച് മാറ്റിയില്ല എന്ന് വാർത്ത എഴുതിയതിനാണ് ജാഗ്രത ന്യൂസ് ലൈവിനെതിരെ കേസ് എടുക്കണമെന്നു ആവശ്യപ്പെട്ട് നഗരസഭ അംഗം ഷീന ബിനു കോട്ടയം ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Advertisements

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂലവട്ടത്തെ വർക്ക് ഷോപ്പ് കയ്യേറ്റം സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂലവട്ടം തൃക്കയിൽ ക്ഷേത്രം റോഡിൽ നഗരസഭ സ്ഥലത്ത് വർക്ക് ഷോപ്പ് പ്രവർത്തിക്കുന്നത് സംബന്ധിച്ചാണ് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചത്. വർക്ക് ഷോപ്പ് ഒഴിയണം എന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിട്ടും ഷീനാ ബിനു ഇടപെട്ട് വർക്ക് ഷോപ്പ് ഒഴിയുന്നതിന് തടസം നിൽക്കുകയായിരുന്നു എന്ന് പരാതി ഉണ്ടെന്ന് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് പിന്നാലെയാണ് കൗൺസിലർ ഷീന ബിനു ജാഗ്രതാ ന്യൂസ് ലൈവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. വർക്ക് ഷോപ്പ് കയ്യേറ്റത്തിന് എതിരെ വാർത്ത നൽകിയത് കൗൺസിലർക്ക് അപകീർത്തി ഉണ്ടാക്കിയതായാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രതാ ന്യൂസ് ലൈവിന് എതിരെ കേസെടുക്കണമെന്നും കൗൺസിലർ ഷീനാ ബിനു ആവശ്യപ്പെടുന്നു. കൗൺസിലർക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രത ന്യൂസ് ലൈവിനെതിരെ ഇവർ പരാതി നൽകിയതെന്നും ശ്രദ്ധേയമാണ്. 

Hot Topics

Related Articles