ഒരുവർഷം 1000 താക്കോൽ ദ്വാര ശസ്ത്രക്രിയ: ചരിത്രനേട്ടവുമായി കോട്ടയം മെഡിക്കൽ കോളജ്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ ജനറൽ സർജറി വിഭാഗം  ഒരു വർഷം കൊണ്ട്  1000 മേജർ താക്കോൽദ്വാര ശസ്ത്രക്രിയകൾ  പൂർത്തിയാക്കി. ഇത് വലിയ ചരിത്രനേ

ട്ടെ മെന്ന് ആശുപത്രി അധികൃതർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 മാർച്ചിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി പദ്ധതിയിലൂടെയാണ്  താക്കോൽദ്വാര ശസ്ത്രക്രിയ ആരംഭിച്ചത്.ഈ പദ്ധതിയിലൂടെ നിയമിക്കപ്പെട്ട അനസ്‌തീഷ്യോളജിസ്റ്റ്മാര്‍,  നഴ്‌സുമാര്‍ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെ സഹായത്തോടെ  ലാപ്രോസ്‌കോപ്പിക് സർജറിയിൽ പ്രത്യേക പരിശീലനം നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നിലവിലുള്ള സര്‍ജന്‍മാര്‍ തന്നെയാണ്‌ ഈ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്.

ഇത് രോഗികള്‍ക്ക് വളരെ ആശ്വാസകരമായെന്നും അധികൃതർ പറഞ്ഞു.ഹെർണിയ,നെഞ്ചിലും അടിവയറ്റിലും ആഴത്തിലുള്ള മുഴകള്‍, അന്നനാളം ആമാശയം എന്നിവയിലെ ക്യാൻസർ നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചതിലൂടെ ജനറൽ സർജറി വിഭാഗത്തിന് ഒരു നാഴികക്കല്ലായ നേട്ടവും പാവപ്പെട്ട രോഗികൾക്ക് വലിയ അനുഗ്രഹവുമാണ് ഇതിലൂടെ സാധ്യമായത്.

 ലാപ്രോസ്കോപ്പിക് ( താക്കോൽദ്വാര ) സർജറി എന്നത് രോഗിയുടെ ശരീരത്തിൽ ചെറിയ മുറിവുകളിലൂടെ നൂതന സാങ്കേതിക വിദ്യ  ഉപയോഗിച്ചുള്ള സങ്കീര്‍ണ ശസ്ത്രക്രിയാ രീതിയാണ് താക്കോൽ ദ്വാരശ സ്ത്രക്രീയ.

പരമ്പരാഗത ഓപ്പൺ സർജറിക്ക് ഇത് സുരക്ഷിതവും വേദനയില്ലാത്തതുമായ ഒരു ബദലാണ്. 

ദിവസങ്ങൾക്കുള്ളിൽ സാധാരണ ജോലികളിലേക്ക് മടങ്ങിയെത്താനും സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം. 

ജീവനക്കാരുടെ അർപ്പണബോധത്തിന്റെയും അധികാരികളുടെ അകമഴിഞ്ഞ സഹകരണവുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രിൻസിപ്പൽ ഡോ എസ് ശങ്കർ,ആശുപത്രി സൂപ്രണ്ട് ഡോ റ്റി കെ ജയകുമാർ ജനറല്‍ സര്‍ജറി മേധാവി ഡോ.വി.അനിൽകുമാർ,  എന്നിവർ പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി അധികൃതരെ വിളിച്ച്അഭിനന്ദനമറിയിച്ചു.ഇന്ന്(ശനിയാഴ്ച) പിടിഎ ഹാളിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരെ സഹകരണ  മന്ത്രി വി എൻ വാസവൻ  അഭിനന്ദിക്കും.

Hot Topics

Related Articles