കോട്ടയം വാഴൂർ കാനത്ത് വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം: യുവാവിനും അമ്മയ്ക്കും അച്ഛനും പരിക്ക് 

കോട്ടയം : വാഴൂർ കാനത്ത് വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വീട് അടിച്ച് തകർത്ത അക്രമി സംഘം യുവാവിനെയും മാതാവിനെയും പിതാവിനെയും ആക്രമിക്കുകയും , മാതാവിന്റെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ വാഴൂർ കാനം കൊച്ച് കാഞ്ഞിരംപാറ രാഹുൽ , മാതാവ് സരസമ്മ , പിതാവ് രാജേന്ദ്രൻ എന്നിവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വാഴൂരിലെ വീട്ടിലെത്തിയ അക്രമി സംഘം വടിവാളും മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്ത അക്രമി സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രാഹുലിനെ മർദിക്കുകയും കഴുത്തിൽ വടിവാൾ വയ്ക്കുകയും ചെയ്ത അക്രമി സംഘം , സരസമ്മയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച് എടുക്കുകയും ചെയ്തതായും ആരോപണമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചു. തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്ത് എത്തി കുടുംബത്തെ പാമ്പാടി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. കറുകച്ചാൽ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ അക്രമി സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. 

Hot Topics

Related Articles