കോട്ടയം പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കേറിയിറങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു : മരിച്ചത് മേവിട സ്വദേശി 

കോട്ടയം : പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കേറിയിറങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. പാലാ മേവിട കുളത്തിനാൽ വിനോദ് കുമാർ (54) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടു കൂടിയായിരുന്നു അപകടം. പാലാ ബസ് സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങിയാണ് വിനോദ് മരണമടഞ്ഞത്. പാലാ കൂത്താട്ടുകുളം റൂട്ടിൽ ഓടുന്ന സെൻ്റ് റോക്കീസ് ബസ് തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. കാൽ തട്ടി ബസ്സിനിടയിലേയ്ക്ക് വീഴുകയാണുണ്ടാണ്. സ്റ്റാൻഡിൽ ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിൽ 

ചാടികയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബസ്സിൽ നിന്നും പിടി വിട്ട് വീണ ഇദ്ദേഹത്തിന്റെ  തലയിലൂടെ ബിസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു. വിനോദ്  സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ്  സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles