പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു : ആറുവയസുകാരൻ മരിച്ചു

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച്‌ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനില്‍ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

Advertisements

ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Hot Topics

Related Articles