‘ഉത്സവ്’ സാംസ്കാരിക മേളയിൽ 15 ന് മാധ്യമ സംവാദം

                                        കോട്ടയം:  സംസ്‌കാര സാഹിതി കോട്ടയത്ത് സംഘടിപ്പിച്ചിട്ടുള്ള 'ഉത്സവ് 2026' സാംസ്‌കാരിക മേളയിലെ പ്രധാന പരിപാടികളിലൊന്നായ മാധ്യമ സംവാദം 2026 ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4.30നാണ്. 'സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പത്രപ്രവർത്തകനും സാഹിത്യകാരനുമായ ഡോ. പോൾ മണലിൽ മോഡറേറ്ററായിരിക്കും. 

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ,മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ, കേരളശബ്ദം സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടൻ്റ് ചെറുകര സണ്ണി ലുക്കോസ് എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. പ്രമുഖ ചിത്രകാരൻ ടി ആർ ഉദയകുമാർ സ്വാഗതമാശംസിക്കും. എകെ ഷമീർ നന്ദി രേഖപ്പെടുത്തും. തുടർന്ന് 6 മണിക്ക് ദഫിൻ്റെ മൊഞ്ചും കോൽകളിയുടെ മുറയും ഒത്തുചേരുന്ന ‘മൊഞ്ചും മുറയും ‘ പരിപാടി കെ ബി ഷെമീർ അവതരിപ്പിക്കുന്നു 7 ന് ജാക്സൺ തോട്ടുങ്കൽ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് ഉണ്ടാവും. ഫെബ്രു. 12നാരംഭിച്ച മേള 17 വരെ കോട്ടയം നഗരഹൃദയത്തിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നു വരുന്നത്.

Advertisements

കേരളത്തിലെ ഒട്ടേറെ പ്രസാധകർ പങ്കെടുക്കുന്ന അതി വിപുലമായ പുസ്ത‌കമേള, കലാ സാംസ്‌കാരിക പരിപാടികൾ, ചർച്ചകൾ, സംവാദങ്ങൾ, ചിത്രകലാ ക്യാമ്പ്, ഷോർട്ട് ഫിലിം ഫെസ്റ്റിൽ, അമച്വർ നാടക മത്സരങ്ങൾ, ഫുഡ്‌കോർട്ട് തുടങ്ങിയവ ഈ മേളയെ അപൂർവ്വവും സവി ശേഷവുമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്.മേളയിൽ വിവധ ദിവസങ്ങളി ലായി രാഷ്ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ, സിനിമാ, നാടക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു വരുന്നു.ദിവസവും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി 10 മണിവരെ തുടരുന്നു. പൊതുജ നങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സിആർ മഹേഷ് എം എൽ എ ചെയർമാനും എൻ വി പ്രദീപ് കുമാർ വർക്കിംഗ് ചെയർമാനുമായിട്ടുള്ള സംസംസ്കാര സാഹിതി സംഘടിപ്പിച്ചിട്ടുള്ള മേള,
17-ാം തീയതി വൈകുന്നേരം 5 മണിക്ക് കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്ന സമപന സമ്മേളനത്തോടെ സമാപിക്കും.
ടി.ആർ. ഉദയകുമാർ (കൺവീനർ സ്വാഗത സംഘം, 9447604140,9495683968)

Hot Topics

Related Articles