ഹോമിയോ വൈദ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി 

തലയോലപറമ്പ്: വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി തലയോലപറമ്പ് ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി,എസ് പി സി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോമിയോ വൈദ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.തലയോലപറമ്പ് എ.ജെ.ജോൺ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എം.എ.അക്ബർ അധ്യക്ഷതവഹിച്ചു. ഡോ.എസ് വസുധ ബോധവത്കരണ ക്ലാസ് നയിച്ചു.സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലത,ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഹേമ ജി.നായർ, അധ്യാപകരായ സി. മായാദേവി, പി.കെ.ഉഷാകുമാരി,ജെയിൻകുമാർ, മുഹമ്മദ് ഷെറീഫ്, എ.അനിൽ, പി.സുശീല തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles