കോട്ടയം ആർപ്പൂക്കര തൊണ്ണംകുഴിയിൽ സ്കൂട്ടറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക് : പരിക്കേറ്റത് കൈപ്പുഴ സ്വദേശിയ്ക്ക്

കോട്ടയം : കോട്ടയം ആർപ്പൂക്കര തൊണ്ണംകുഴിയിൽ സ്കൂട്ടറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. കൈപ്പുഴ സ്വദേശി ഡെയ്സിക്കാണ് പരിക്കേറ്റത് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി ആർപ്പൂക്കര തൊണ്ണംകുഴിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഓടി കൂടിയ നാട്ടുകാരാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെയ്സിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles