എ ഐ ക്യാമറ കണ്ണ് തുറന്നിരുന്നു ; മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പിൽ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലെ പ്രതിയും വണ്ടിയും ക്യാമറ കണ്ണിൽ കുടുങ്ങി ; : നിരവധി വാഹന മോഷണക്കേസിൽ പ്രതിയായ എറണാകുളം സ്വദേശിയെ സാഹസികമായി പിടികൂടി ഗാന്ധിനഗർ പൊലീസ്

കോട്ടയം : മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പിൽ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലെ പ്രതി എ ഐ ക്യാമറയുടെ കണ്ണിൽ കുടുങ്ങി. 14 ഓളം വാഹന മോഷണക്കേസിൽ പ്രതിയായ എറണാകുളം സ്വദേശിയെ ആണ് എ ഐ ക്യാമറയുടെ ‘ സഹായത്തോടെ’ കൂത്താട്ട്കുളത്ത് നിന്നും ഗാന്ധിനഗർ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും വാഹനങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. എറണാകുളം ജില്ലയിൽ ഇരുമ്പനം കരിങ്ങാച്ചിറ ഭാഗത്ത് മാംന്നുള്ളില്‍ വീട്ടിൽ ജോസ് എംപി-യെ(68) ആണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ കഴിഞ്ഞ 12 നാണ് മോഷണം പോയത്. പൊലീസ് മോഷണം പോയ വാഹനത്തിൻ്റെ നമ്പർ സഹിതം വിശദമായ അന്വേഷണം നടത്തുന്നതിനിടെ ആണ് വാഹനം ചോലക്കുഴി ഭാഗത്ത് എ ഐ ക്യാമറയിൽ കുടുങ്ങിയത് കണ്ടത്. ഇതോടെ പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി. മോഷണം പോയ മോട്ടോർ സൈക്കിൾ സ്ഥിരമായി ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നതായി എ ഐ ക്യാമറയിൽ പോലീസ് നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം കൂത്താട്ടുകുളം കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇതിനിടയാണ് മോഷ്ടാവ് മോട്ടോർ സൈക്കിളുമായി പോലീസിന്റെ മുന്നിൽ പെട്ടത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്‍റെ നിർദേശ പ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് റ്റി ആര്‍, സിവിൽ പോലീസ് ഓഫീസർ അനൂപ്‌ പി റ്റി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിൻതുടർന്നു. എന്നാൽ ഇയാൾ പോലീസ് സംഘത്തെ വെട്ടിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ പിന്നാലെ ഉണ്ടായിരുന്ന പോലീസ് സംഘത്തിൽ നിന്നും വിവരം ലഭിച്ചതോടെ ഗാന്ധിനഗർ എസ് എച്ച് വിവരം കൂത്താട്ടുകുളം പോലീസിന് കൈമാറി. ഇതോടെ ഉണർന്നെണീറ്റ കൂത്താട്ടുകുളം പോലീസ് സംഘം , പ്രതിക്ക് പിന്നാലെ കൂടി. രക്ഷയില്ലാതെ വന്നതോടെ ആശുപത്രിക്ക് ഉള്ളിലേക്ക് വാഹനം ഓടിച്ചുകയറ്റിയ പ്രതിയെ പോലീസ് സംഘം പിന്നാലെ എത്തി പിടികൂടുകയായിരുന്നു.

ഇയാളുടെ പേരില്‍ കോട്ടയം എറണാകുളം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.പ്രതിയുടെ പക്കല്‍ നിന്നും മോഷണ മുതലായ മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles