വീടിനുള്ളിൽ  കൊടി കെട്ടി ടോയി കാറിൽ  പ്രചാരണം: ഹരിഗോവിന്ദിനെ കാണാൻ തിരുവോണ നാളിൽ ലിജിനെത്തി 

കോട്ടയം : സ്വവസതി  ഇലക്ഷൻ പ്രചാരണ വേദിയാക്കിയ  കുഞ്ഞ് പ്രചാരകന്  ഓണാശംസകളുമായി  എൻഡിഎ  സ്ഥാനാർത്ഥിയെത്തി. വീടിനുള്ളിൽ ബിജെപിയുടെ കൊടിയും പ്രചാരണഗാനവും ആയി കുഞ്ഞു കാറിൽ പര്യടനം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. രാവിലെ  ഉണർന്നെഴുന്നേറ്റാൽ ടോയി  കാറിലേക്ക് പ്രവേശിക്കുകയായി.പിന്നെ ഹരിഗോവിന്ദന് വിശ്രമമില്ലാത്ത ഡ്രൈവിംഗ് ആണ് . പ്രചാരണം ഒരോ ഘട്ടം കഴിയുമ്പോൾ കാർ കുടുതൽ കളറാക്കുന്നു. കൊടിയും പാട്ടും വർണ റിബണുകളും . അങ്ങനെ..

Advertisements

സ്വഗ്യഹ സമ്പർക്കത്തിൽ  സമ്മതിദായകരോട് ഒരേ ഒരു അഭ്യർത്ഥന മാത്രം ലിജിൻ ചേട്ടനെ വിജയിപ്പിക്കണം. തൻറെ വിജയത്തിനായി നിഷ്കളങ്കമായി പ്രയത്നിക്കുന്ന കുഞ്ഞ് ഹരിഗോവിന്ദിനെ  കാണാൻ ഒടുവിൽ സ്ഥാനാർത്ഥി എത്തി.  തിരുവോണനാളിൽ ആയിരുന്നു സദർശനം..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊന്നിൻ കസവണിഞ്ഞ മുണ്ടെടുത്ത് ഓണാഘോഷത്തിന്റെ മൂഡിലായിരുന്നു ഹരിഗോവിന്ദ് . 

അപ്രതീക്ഷിതമായി എത്തിയ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിനെ കണ്ടപ്പോൾ കുരുന്നു കണ്ണുകളിൽ സന്തോഷം . ആവേശം .

ലിജിന്റെ സാന്നിധ്യത്തിൽ വീടിനുള്ളിൽ ഒരു റൗണ്ട് പ്രചരണം നടത്തുകയും ചെയ്തു. ബിജെപിയോടും താമര ചിഹ്നത്തോടും പ്രത്യേക ഒരു താല്പര്യമുള്ള ഹരി  സ്വമനസാലെയാണ് ഇത്തരമൊരു പ്രചാരണ പരിപാടി ആരംഭിച്ചതെന്ന് 

കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. എൻഡിഎയ്ക്ക് വിജയാശംസകൾ നേർന്നാണ് ഹരിഗോവിന്ദ് ലിജിനെ യാത്രയാക്കിയത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.