കെഎം മാണിയുടെ രാഷ്ട്രീയം കാരുണ്യത്തിന്റെ സന്ദേശം .- തോമസ് ചാഴികാടൻ എക്സ് എം പി

കോട്ടയം: കെഎം മാണിസാർ വളർത്തിയെടുത്ത രാഷ്ട്രീയത്തിന് കാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും സന്ദേശമായിരുന്നു സമൂഹത്തിന് നൽകിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്സ് എം പി പറഞ്ഞു. അഞ്ചു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കെഎം മാണി സാർ അധ്വാനവർഗ്ഗത്തിന്റെയും കർഷകരുടെയും നാവായാണ് നിയമസഭയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. അദ്ദേഹത്തിൻറെ ഓരോ ബഡ്ജറ്റും കർഷകാഭിമുഖ്യമുള്ള അധ്വാനിക്കുന്നവന്റെ ഹൃദയത്തുടിപ്പുകൾ അറിയുന്നവയായിരുന്നു.

Advertisements

കർഷക തൊഴിലാളി പെൻഷൻ മുതൽ കർഷകപെൻഷൻ വരെ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു. കാരുണ്യ ബനവലന്റ് പദ്ധതിയും അതിനായി കാരുണ്യ ലോട്ടറി ഏർപ്പെടുത്തിയതും കാരുണ്യത്തിന്റെ കരസ്പർശമായിരുന്നുവെന്നും ചാഴികാടൻപറഞ്ഞു. കെഎം മാണിയുടെ 93 മത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന കാരുണ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോജി കുറത്തിയാടൻ അധ്യക്ഷത വഹിച്ചു.വിജി എം തോമസ്, രാജു ആലപ്പാട്ട്, ഐസക് പ്ലാപ്പള്ളിൽ, പി കെ ആനന്ദകുട്ടൻ, കിങ്ങ് സ്റ്റൺ രാജ , രൂപേഷ് പെരുംമ്പള്ളി പറമ്പിൽ, ബാബു മണിമലപ്പറമ്പൻ, ജേക്കബ് ജോർജ്, ടോണി കുമരകം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles