കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 4 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വലിയ മംഗലം, ചില്ലിച്ചി, രാജീവ് കോളനി, ഇടമറുക് പള്ളി എന്നീ പ്രദേശങ്ങളിൽ 9am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ടൻകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, മോഹം ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, കോലേട്ടമ്പലം, വടക്കേനട, സരോവരം വില്ല, പ്ലൈവുഡ്, മോസ്കോ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക്
രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,മഞ്ഞാടി ടെംപിൾ ,പറുതലമറ്റം,പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, ജിസാറ്റ് , ,നോങ്ങൽ എന്നീ ഭാഗങ്ങളിൽ ‘ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 01:00 വരെ ഇളപൊഴുത്, വെള്ളപ്പുര, ചക്കാമ്പുഴ നിരപ്പ്, വെള്ളക്കല്ല് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പെർച്ച് വില്ല, ശിവാസ് ,വിഷൻ ഹോണ്ട (സിമന്റ് കവല) ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെങ്കോട്ട , മംഗലത്തുപ്പടി , ളായിക്കാട്, മേരി റാണി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജി കെ (പനച്ചിപ്പാറ) ട്രാൻസ്ഫോമർ പരിധിയിൽ എ ബി സി കേബിൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല, കൊച്ചുമറ്റം, പാലക്കലോടിപ്പടി, മലകുന്നം ,പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


