കർഷകവഞ്ചന അവസാനിപ്പിക്കണം റബർ കർഷകർക്ക് നൽകാനുള്ള കോടിക്കണക്കിന് സബ് സിഡി നൽകാൻ കേരള സർക്കാർ തയാറാകണം : എൻ. ഹരി 

കോട്ടയം : റബ്ബർ കർഷകരോട് അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ റബർ വില സ്ഥിരതാ ഫണ്ടിലെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് റബർ ബോർഡ്  എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ എൻ.ഹരി അഭിപ്രായപ്പെട്ടു. റബർ കർഷകർക്കായി മുതലക്കണ്ണീർ ഒഴുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് ഇവിടെ ദൃശ്യമാകുന്നത്.

Advertisements

റബർ വില മാർക്കറ്റ് വിലയേക്കാൾ ഉയർന്നുനിൽക്കുന്നതിനാൽ ഇനി നയാ പൈസ സബ്സിഡി ഇനത്തിൽ സംസ്ഥാന സർക്കാരിനു നൽകേണ്ടി വരില്ല. 800 കോടിയോളം രൂപ കർഷകർക്കായി ബജറ്റിൽ മാറ്റിവെച്ചു  എന്ന് വിമ്പിളക്കുന്ന സർക്കാർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനിയെങ്കിലും ആത്മാർത്ഥത തെളിയിക്കണം. 

റബർ വില തറ വിലയേക്കാൾ താഴ്ന്നു നിൽക്കുമ്പോൾ കംപ്യൂട്ടർ  സെർവർ തകരാറിലാക്കി കർഷകരെ ബുദ്ധിമുട്ടിക്കുന്നു. രേഖകൾ ഓൺലൈനായി സമർപ്പിക്കാനാവാതെ അവർ കഷ്ടപ്പെടുന്നു. ഇത്തരം രേഖകൾ റബർ ബോർഡ് കൃത്യമായി നൽകുന്നുണ്ടെങ്കിലും കർഷകർക്ക് സെർവർ തകരാറ് കാരണം അത് പ്രയോജനപ്പെടുത്താൻ ആവാറില്ല.ഇത്തരം സാങ്കേതിക തകരാറുകൾ സൃഷ്ടിച്ച് പണം നൽകാതിരിക്കാൻ ബോധപൂർവ്വം കളം ഒരുക്കുകയാണ് കേരള സർക്കാർ ചെയ്തിരുന്നത്

റബർ വില തകർച്ചയിൽ

പ്രതിഷേധിച്ച് ജോസ് കെ മാണി എംപി ഉൾപ്പെടെയുള്ളവർ സമര രംഗത്ത് ആയിരുന്നു ഇത്രയും നാൾ .കേന്ദ്രസർക്കാരിനെതിരെ ആയിരുന്നു വിമർശനം.  രാജ് ഭവനിലേക്ക് മാർച്ച് നടത്തിയ ജോസ് കെ മാണിയും കൂട്ടരും ഇനി പിണറായിയുടെ  അനങ്ങാപ്പാറ നയത്തിനെതിരെ ക്ലിഫ് ഹൗസിൽ സമരം നടത്താൻ മുന്നോട്ടുവരണം.

അന്ന് പ്രതികരിക്കാൻ കാണിച്ച ആർജ്ജവം പാവപ്പെട്ട റബർ കർഷകർക്ക് ഓണത്തിന് മുമ്പ് കുടിശിക സബ്സിഡി നൽകാൻ എങ്കിലും കാണിക്കണം. സംസ്ഥാന സർക്കാരിനു മുന്നിൽ കവാത്ത് മറക്കുന്ന പതിവ് ശീലം ഇനിയെങ്കിലും ഉപേക്ഷിക്കണം.

റബർ കർഷകർക്കായി വാഗ്ദാന പെരുമഴയായിരുന്നു ഒരു ഘട്ടത്തിൽ.  കേന്ദ്രസർക്കാർ സ്വീകരിച്ച ക്രിയാത്മകമായ നടപടികളുടെ ഭാഗമായി വില സ്വപ്നതുല്യമായ അവസ്ഥയിലേക്ക് ഉയരുമ്പോൾ  അതിൻറെ നേട്ടം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേരള കോൺഗ്രസുകൾ.

റബ്ബർ വില സ്ഥിരതാ ഫണ്ട് 9-ാം ഘട്ടത്തിൽ 62.09 കോടി രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. ഇത് എത്രയും വേഗം വിതരണം ചെയ്യാൻ നടപടിയെടുക്കണം. 

റബ്ബർ സബ്സിഡി 250 രൂപയാക്കുമെന്ന്  പറഞ്ഞ് കർഷകരെ വഞ്ചിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. പ്രകടനപത്രിയിലെ വാഗ്ദാനം പാലിക്കാൻ പോലും കഴിഞ്ഞില്ല.കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ തൊട്ടുമുമ്പ് 10 രൂപ വർദ്ധിപ്പിച്ച് 180 രൂപയായി തറവില ഉയർത്തി. 

എന്നാൽ ഇറക്കുമതി നിരോധിച്ചും ഉൽപാദനശേഷി വർദ്ധിപ്പിച്ചും കർഷകർക്ക് ഇതര സഹായങ്ങൾ നൽകിയും കേന്ദ്രസർക്കാർ ഇടപെട്ടതോടെ വിപണി ച ലിച്ചു തുടങ്ങി.ഇപ്പോൾ 250 രൂപയിൽ അധികം വിലയുള്ളതിനാൽ ഒരു പൈസ പോലും സംസ്ഥാന സർക്കാരിന് വില സ്ഥിരതാനിധിയിൽ നിന്നും വിനിയോഗിക്കേണ്ടി വരില്ല.

റബർ തറവില 180 രൂപയായി വർദ്ധിപ്പിക്കുന്നതിന് മുമ്പുള്ള സബ്സിഡിയാണ് കുടിശിക ആയിട്ടുള്ളത്.അത് കരുതൽ നിധിയായുള്ള 600 കോടിയിൽ നിന്ന് എത്രയും വേഗം നൽകണം.അതിന് മുടന്തൻ ന്യായം പറഞ്ഞ് കർഷകരെ വഞ്ചിക്കരുത്.

Hot Topics

Related Articles