കോട്ടയം മെഡിക്കൽ കോളജിന് മുന്നിൽ എം എൽ പി ഐ റെഡ് ഫ്ലാഗ് ബഹുജന ധർണ്ണ സംഘടിപ്പിച്ചു: എല്ലാത്തരം ഫീസുകളും പിൻവലിച്ച് കോട്ടയം മെഡിക്കൽ കോളജ് മികവിന്റെ കേന്ദ്രമാക്കണം : ചാൾസ് ജോർജ്ജ് 

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ഐ.സി.യു, വെന്റിലേറ്റർ ഫീസ് വർധന പിൻവലിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, ആവശ്യത്തിന്മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുക, എച്ച്.എം.സി. ഫണ്ട് വിനിയോഗം മുൻഗണ ക്രമം നിശ്ചയിച്ച് സുതാര്യമാക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർക്സിസ്റ്റ്  ലെസിസിസ്റ്റ് പാർടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ. ദിലീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരം പാർടി കേന്ദ്ര കമ്മിറ്റിയംഗം ചാൾസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. “കോട്ടയമടക്കംഅഞ്ച് ജില്ലകളിലെ ഏറ്റം നിർധനരായ തൊഴിലാളികളുടേയും ബഹ ജനങ്ങളുടേയും ആശ്രയ കേന്ദ്രമാണ് കോട്ടയം മെഡിക്കൽ കോളജ്. ഇവിടെ ഈ വിധം ഫീസ് വർധിപ്പിക്കുന്നതിലൂടെ ഫലത്തിൽ സാധാരണക്കാർക്ക് ചികൽസ നിഷേധിക്കുന്ന സമീപനമാണ്  ആശുപത്രി വികസന സമിതി

Advertisements

കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം  ജനവിരുദ്ധ നയങ്ങൾ തിരുത്തി, എല്ലാത്തരം ഫീസുകളും പിൻവലിച്ച് കോട്ടയം മെഡിൽ കോളജ്  മികവിന്റെ കേന്ദ്രമാക്കുന്ന ഇടതുപക്ഷ നയം നടപ്പാക്കണ”മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ജോർജ്ജ് പറഞ്ഞു. സി.എസ്.രാജു ,കെ.ഐ.ജോസഫ് , കെ.വി. ഉദയഭാനു ,സി.ജെ.സുരേഷ് ശർമ്മ, സലിംബാബു, പി.രാജീവ്, പി.ജയപ്രകാശ്,വി.ജെ. പോൾ, ബാബു മഞ്ഞള്ളൂർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles