ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു; ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്: ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിൽപദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി.

Advertisements

ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പോൾസൺ ബേബി, എ കെ ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം താലൂക്ക് ജോയിൻ കൺവീനർ തോമസ് ചെറിയാൻ, മുൻ പി ടി എ പ്രസിഡൻറ് മാരായ കെ ടി സന്തോഷ്, കുഞ്ഞു കുഞ്ഞു, സാമൂഹ്യ പ്രവർത്തകരായ ടോമി മ്യാലിൽ, ജെഫിൻ , ഹെഡ്മിസ്ട്രസ് എലിസബത്ത് പി ചാക്കോ, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറിമാരായ പ്രകാശൻ കെ, ബിജോയ് മാത്യു, ബി പി സി സതീഷ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ ഫലപ്രഖ്യാപനം പ്രോഗ്രാം കൺവീനർ കെ ജെ സെബാസ്റ്റ്യൻ നടത്തി. വിജയികൾക്കുള്ള ട്രോഫികൾ ,വാർഡ് മെമ്പർ കുമാരി ശില്പാദാസ് വിതരണം ചെയ്തു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയചന്ദ്രൻ പിള്ള സ്വാഗതവും, ജനറൽ കൺവീനർ മണി ഐസി നന്ദിയും
പറഞ്ഞു.

Hot Topics

Related Articles