കുമരകം: കുമരകത്ത് വാഹന അപകടം , കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ കുമരകം റോഡിൽ ചൂളപ്പടിയിൽ കോട്ടയത്തിന് എറണാകുളത്തിന് പോയ കാർ നീയന്ത്രണം വിട്ട് സമീ ത്തെ താഴ്ചയിലേക്ക് മറിഞ്ഞു.
വാഹനമോടിച്ചിരുന്ന എറണാകുളം സ്വദേശി ലിനോ അത്ഭുതകരമായി പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപെട്ടു അപകട സമയത്ത് എതിർ ദിശയിൽ നിന്നും വാഹനങ്ങൾ ഒന്നും വരാതിരുന്നതും വലിയ അപകടം ഒഴിവാകുന്നതിന് കാരണമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറപകടം നടന്ന് അൽപ സമയത്തിനുള്ളിൽ ഇതേ സ്ഥലത്ത് അമിത വേഗതയിൽ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ അമിതവേഗതയിൽ വന്ന ബൈക്കു യാത്രികന് ഗുരുതമായി പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ കുമരകം പോലീസ് എത്തി പോലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , തുടന്ന് വിദക്ത ചികിൽസക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചേർത്തല പള്ളിപ്പുറത്തു നിന്നും കോട്ടയം പനച്ചിക്കാടിന് കൊച്ചു കുട്ടിയും മാതാപിതാക്കൾ ഉൾപ്പടെ പോയ പോയ ബൈക്ക് ഇതേ അപകട സ്ഥലത്ത് മറിഞ്ഞങ്കിലും ബൈക്ക് യാത്രികർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
കാറിടിച്ച് ഇലവൺ കെ വി ലൈൻ പോകുന്ന പോസ്റ്റ് ഒടിഞ്ഞതോടെ കുമരകത്തിന്റെ വടക്കൻ പ്രദേശങ്ങളിലേയ്ക്കുള്ള വൈദ്യുതി ബന്ധവും താറുമാറായി.


