കോട്ടയം: വീണ്ടും ബ്ലൈൻഡ് സ്പോർട്ട് അപകടം. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിനു മുന്നിലൂടെ നടന്ന യാത്രക്കാരനെ ബസിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ കൊല്ലം സ്വദേശി വിഷ്ണുവിനെ (36) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. കോട്ടയം സ്റ്റാൻഡിനുള്ളിൽ മുന്നോട്ടെടുത്ത കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ നിന്ന യാത്രക്കാരനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ പ്രദീപിന്റെ ഓട്ടോറിക്ഷയിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
വീണ്ടും ബ്ലൈൻഡ് സ്പോർട്ട് അപകടം: കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മുന്നോട്ടെടുത്ത ബസിടിച്ച് യാത്രക്കാരന് പരിക്ക്; പരിക്കേറ്റത് കൊല്ലം സ്വദേശിയ്ക്ക്


