കോട്ടയം: മള്ളിയൂർ നാളെഭാഗവതഹംസത്തിന്റെ ഓർമ്മകളിൽ സാന്ദ്രമാകും. ലക്ഷോപലക്ഷം മനസ്സുകളിൽ ഭഗവത് ഭക്തിയുടെ പാലാഴി കടഞ്ഞ ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105 ാം ജയന്തി. ജയന്തി ദിനത്തിൽ വിളക്കായി തെളിയുന്ന മഹാഗുരുവിൻ്റെ സാന്നിധ്യത്തിനു മുന്നിൽ മള്ളിയൂർ പ്രാർത്ഥനാനിരതമാകും.
പുലർച്ചെ ക്ഷേത്രത്തിലെ പ്രത്യേകപൂജകൾ. തുടർന്ന് ഓരോ അണുവിനും ഉണ്ണിക്കണ്ണനെ ദർശിച്ച ആചാര്യന് സമർപ്പണമായി ഗുരുവായൂരപ്പന് പൂജ
കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് പൂജാ ചടങ്ങുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 8.30ന് പ്രശസ്ത കർണാടക സംഗീതജ്ഞർ അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനം. തുടർന്ന് രാവിലെ 10.30ന് മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണം.
പൂജ്യശ്രീ. നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ, പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണവർമ്മ തമ്പുരാൻ, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുക്കും.
ഭാഗവതാമതസത്ര മുഖ്യയജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യോഗത്തിൽ അധ്യക്ഷനായിരിക്കും. മണിയൂർ ദിവാകരൻ നമ്പൂതിരി സ്വാഗതമാശംസിക്കും. മള്ളിയൂർ ഗണേശ പുരസ്കാരം ചടങ്ങിൽ പ്രശസ്ത നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന് സമർപ്പിക്കും.
തുടർന്ന് കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന നാമസങ്കീർത്തനത്തോടെ മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷങ്ങൾ പരിസമാപിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രവും ജയന്തി സംഗീതോത്സവവും ഇന്ന് സമാപിക്കും.


