മൂന്നാം ദിവസവും ജില്ലയിൽ കനത്ത മഴ : കിഴക്കൻ മേഖല മണ്ണിടിച്ചിൽ ഭീഷണി; രാത്രി യാത്ര ഒഴിവാക്കാൻ കർശന നിരദേശം

കോട്ടയം : കനത്ത മഴ തുടരുമ്പോൾ കോട്ടയം ജില്ലയിലും ആശങ്ക ഉയരുന്നു. 3 ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കിഴക്കൻ മേഖല മണ്ണിടിച്ചിൽ ഭീഷണി നേരിടുമ്പോൾ പടിഞ്ഞാറന്മേഖലയെ അലട്ടുന്നത് പ്രളയ ഭീതിയാണ്. ശനിയാഴ്ച ജില്ലയിൽ പകല്‍ 12 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ ജില്ലയില്‍ 20 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ ജില്ലയുടെ കിഴക്കന്‍മേഖലയിൽ ഉരുള്‍പൊട്ടലിനും സാധ്യതയേറി.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisements

കോട്ടയം-കുമളി ദേശീയപാതയില്‍ പൊന്കുന്നത്ത് ഇന്നലെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളും തോടുകളും ആറുകളും കരകവിഞ്ഞു ഒഴുകുകയാണ്. താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറും കര കവിയാറായി. മണിമല, മൂവാറ്റുപുഴയാറുകളില്ലും ജലനിരപ്പ് ഉയരുകയാണ്. കോട്ടയം നഗരസഭ പരിധിയിൽ പാറോച്ചാൽ, ചുങ്കത്തിൽ മുപ്പത്, തിരുവാതുക്കൽ, തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി തുടങ്ങി. മഴ തുടര്‍ന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ പ്രദേശത്തെ പല സ്ഥലങ്ങളിലും വെള്ളം കയറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന്                                                                                                                                                ചങ്ങനാശേരി താലൂക്ക് വാകത്താനം  തൃക്കോത ഗവ.എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 2 കുടുബങ്ങളിൽ നിന്നായി 12 പേരാണ് നിലവിൽ ഇവിടെ ക്യാമ്പിൽ കഴിയുന്നത്.  കോട്ടയം താലൂക്കിലെ പുതുപ്പള്ളി  തോട്ടയ്ക്കാട് ഗവൺമെൻറ്  ആയുർവേദ ഹോസ്പിറ്റലിലും ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ 2 കുടുംബങ്ങളിൽ നിന്നായി 8 പേരാണ് കഴിയുന്നത്. മഴ തുടർന്നാൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി കൂടുതൽ ക്യാമ്പുകൾ തുറക്കാൻ സാധ്യതയുണ്ട്.

Hot Topics

Related Articles