ആർപ്പൂക്കരയിൽ ക്ഷേത്രത്തിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തവരെ ആക്രമിച്ചു; പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ്

ആർപ്പൂക്കര: ക്ഷേത്രത്തിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച കേസിൽ നാലു പേർക്ക് മൂന്നു വർഷം കഠിന തടവ്. ആർപ്പൂക്കര വില്ലേജിൽ തോപ്പിൽ വീട്ടിൽ അഭിജിത്ത് (22) , ആർപ്പൂക്കര വില്ലേജിൽ കറുകയിൽ വീട്ടിൽ അനുക്കുട്ടൻ (22), ആർപ്പൂക്കര വില്ലേജിൽ കാവുകണ്ണി വീട്ടിൽ റോഷൻ (22), ആർപ്പൂക്കര വില്ലേജിൽ ചിലമ്പത്തുശ്ശേരി വീട്ടിൽ സോജൻ (23) എന്നിവരെയാണ് കോട്ടയം അഡീ.ജില്ലാ കോടതി രണ്ട് (സ്‌പെഷ്യൽ) ജഡ്ജി ജെ നാസർ ശിക്ഷിച്ചത്.

Advertisements

കോട്ടയം മുടിയൂർക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിൽ പ്രതികൾ മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്യുകയായിരുന്നു. ഇത് പ്രദേശത്തുണ്ടായിരുന്ന ആളുകളും ക്ഷേത്രം ഭാരവാഹികളും ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന പ്രതികൾ സംഭവസ്ഥത്തേക്ക് തിരികെ ആയുധങ്ങളുമായി വന്ന് മണൽ വാരി കണ്ണിലെറിഞ്ഞശേഷം പട്ടിക കഷണവും ഇഷ്ടികയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവ ദിവസമാണ് ഇത്തരത്തിൽ ആക്രമണം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തിൽ ക്ഷേത്ര ഉപദേശകമസിതി അംഗമായിരുന്ന ഗോകുൽ ജി.എമ്മിന് സാരമായി പരിക്കേറ്റു. ഗോകുലിന്റെ 4 പല്ലുകൾ നഷ്ടപ്പെടുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗാന്ധിനഗർ ഇൻസ്‌പെക്ടറായിരുന്ന എം.ജെ അരുണാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 326, 34 വകുപ്പുകൾ പ്രകാരം മൂന്നു വർഷം കഠിനതടവും 25000 രൂപ പിഴയും അടയ്ക്കാനാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവും അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 324 34 വകുപ്പുകൾ പ്രകാരം ഒരു വർഷം തടവും 10000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സിറിൾ തോമസ് കുറ്റപത്രം കോടതി പാറപ്പുറം ഹാജരായി.

Hot Topics

Related Articles