കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 28 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 28 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഹെഡ് പോസ്‌റ്റോഫീസ്, പോപ്പുലർ , അഭിനയ എച്ച് ടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്ന ആവശ്യത്തിനായി തെള്ളിയാമറ്റം, തലപ്പലം സ്കൂൾ, തലപ്പലം, ഓലായം എന്നീ പ്രദേശങ്ങളിൽ 9 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലവൂർ ജംഗ്ഷൻ., മുണ്ടുപാലം, മുണ്ടുപാലം മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, കുരിശുപളി കവല, സെൻ്റ് മേരിസ് സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാലായിപ്പടി, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles