നഗരമധ്യത്തിൽ സ്വകാര്യ ബസ് കയ്യിലൂടെ കയറിയിറങ്ങിയത് ലോട്ടറിക്കച്ചവടക്കാരന്റെ : പരിക്കേറ്റ തിരുവാർപ്പ് സ്വദേശി ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ 

കോട്ടയം : നഗര മധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് കയറിയിറങ്ങിയത് ലോട്ടറിക്കച്ചവടക്കാരന്റെ കയ്യിലൂടെ. കോട്ടയം നഗരത്തിൽ സ്കൂട്ടറിൽ ലോട്ടറി കച്ചവടം നടത്തുന്ന തിരുവാർപ്പ്  സ്വദേശി സോമശേഖരനാണ് അപകടത്തിൽപ്പെട്ടത്. തിരുനക്കര എസ്ബിടി ജംഗ്ഷന് സമീപം അദ്ദേഹം സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തിന്റെ കയ്യിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. 

അപകടത്തിൽ പരിക്കേറ്റ ആളെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ , കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം എസ് ബി ടിയ്ക്ക് മുന്നിലായിരുന്നു അപകടം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം – മീനടം റൂട്ടിൽ സർവീസ് നടത്തുന്ന മലക്കാട് ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ കോട്ടയം ട്രാഫിക് പോലീസ് സംഘം സ്ഥലത്ത് എത്തി. 

തിരുനക്കര മൈതാനം സ്വകാര്യ ബസുകൾ പലപ്പോഴും ഒരു വശം ചേർന്ന് വീശി എടുക്കാറുണ്ട്. ഇത്തരത്തിൽ വീശിയെടുത്തപ്പോഴാണ് ലോട്ടറി കച്ചവടക്കാരൻ സഞ്ചരിച്ച സ്കൂട്ടർ ബസിനടിയിൽ പെട്ടത്. റോഡിലേക്ക് മറിഞ്ഞുവീണ ഇദ്ദേഹത്തിന്റെ കയ്യിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

Hot Topics

Related Articles