കോൺഗ്രസിലെ ദീപ ജോസ് ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് ; തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിലെ ധാരണയെ തുടർന്ന് 

കോട്ടയം: ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ആയി കോൺഗ്രസിലെ ദീപ ജോസ് തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ പത്ത് വോട്ടുകൾക്ക് സി. പി. എം അംഗം മഞ്ജു ഷിജിനെ പരാജയപ്പെടുത്തിയാണ് ദീപ ജോസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക് തിരഞ്ഞെടുക്കപെട്ടത്. മെയ് ആറിന് കോൺഗ്രസിലെ ധാരണ പ്രകാരം 

Advertisements

അൻജു മനോജ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചിരുന്നു. 16-ാം വാർഡിൽ നിന്നുന്നുള്ള മെമ്പറാണ് അൻജുമനോജ്. അനുമോദന യോഗത്തിൽ ആർപ്പുക്കര ആക്ടിംഗ് പ്രസിഡന്റ്‌ റോയ് പുതുശ്ശെരി അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. ആർപ്പുക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി. കെ ഷിബുക്കുട്ടൻ,ഡി. സി. സി ജനറൽ സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ, സോബിൻ തെക്കേടം, ജോൺസൺ ജോസഫ് മുൻ പ്രസിഡന്റ്‌ അഞ്ജു മനോജ്‌,ജസ്റ്റിൻ ജോസഫ്, സവിധ ജോമോൻ, ബിനു ചെങ്ങളം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles